വിദ്യാർഥികൾ വിഷപ്പുക ശ്വസിച്ച സംഭവം; കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു
Thursday, July 4, 2024 5:22 PM IST
സര്‍ഗോഡ്: കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
കാഞ്ഞങ്ങാട് സബ് കളക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ 61 വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്. ഇതില്‍ 54 പേര് ഡിസ്ചാര്‍ജായി. ഏഴു കുട്ടികള്‍ നിലവിൽ ചികിത്സയിലുണ്ട്.ആരുടേയും നില ഗുരുതരമല്ല.
ആശുപത്രിയിൽനിന്ന് ഉയർന്ന പുക അടുത്തുള്ള സ്കൂളിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഈ പുക ശ്വസിച്ചതോടെ വിദ്യാർഥികൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു.