തി​രു​വ​ന​ന്ത​പു​രം: ബോ​ണ​ക്കാ​ട് ക​ര​ടി​യു​ടെ ക​ടി​യേ​റ്റ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. ബി​എ ഡി​വി​ഷ​ന്‍ കാ​റ്റാ​ടി​മു​ക്ക് ലൈ​നി​ല്‍ ലാ​ലാ​യ്ക്ക് ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന് രാ​വി​ലെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടു​മു​റ്റ​ത്ത് ഇ​റ​ങ്ങി​യ​പ്പോ​ള്‍ ര​ണ്ട് ക​ര​ടി​ക​ള്‍ ഇ​യാ​ളെ അ​ടി​ച്ചി​ട്ട ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ലും കൈ​മു​ട്ടി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. എ​ന്നാ​ല്‍ ഏ​റെ നേ​ര​ത്തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നാ​യ​തെ​ന്നാ​ണ് വി​വ​രം.