ചംപയ് സോറന് രാജിവച്ചു; സര്‍ക്കാര്‍ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്
Wednesday, July 3, 2024 9:57 PM IST
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറന് രാജിവച്ചു. പിന്നാലെ ഹേമന്ത് സോറന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് കത്ത് നല്കി. രാജ്ഭവനിലെത്തിയായിരുന്നു ചംപയ് സോറന് രാജിക്കത്ത് നല്‍കിയത്.
ജാമ്യത്തിൽ പുറത്തിറങ്ങിയ ഹേമന്ത് സോറനെ മുഖ്യമന്ത്രിയാക്കാൻ ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. ചംപയ് സോറൻ രാജിവയ്ക്കാനും യോഗത്തിൽ തീരുമാനമായിരുന്നു.
ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ഹേമന്ത് സോറൻ അറസ്റ്റിലായതോടെ അദ്ദേഹം സ്ഥാനം രാജിവച്ചിരുന്നു. തുടർന്നാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായി അധികാരമേറ്റത്.
ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ജനുവരിയിലാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റുചെയ്തത്. തുടർന്ന് ജൂൺ 28നാണ് ജാമ്യം ലഭിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.