കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ലൈനപ്പായി
Wednesday, July 3, 2024 3:37 PM IST
കാലിഫോര്‍ണിയ: ഗ്രൂപ്പ് ഡിയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2024 കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ഫൈനല്‍ ലൈനപ്പായി. അര്‍ജന്റീന-ഇക്വഡോര്‍ മത്സരത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിന് തുടക്കമാകും.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് അര്‍ജന്റീന-ഇക്വഡോർ മത്സരം. ശനിയാഴ്ച രാവിലെ 6.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ വെനസ്വേല കാനഡയെ നേരിടും.
ക്വാര്‍ട്ടര്‍ ഫൈനലിലെ മൂന്നാം മത്സരത്തില്‍ കൊളംബിയയുടെ എതിരാളി പനാമയാണ്. ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് ആണ് മത്സരം. രാവിലെ 6.30ന് നടക്കുന്ന മത്സരത്തില്‍ ഉറുഗ്വായ് ബ്രസീലിനെ നേരിടും.