ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു; 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലം
Wednesday, July 3, 2024 3:09 PM IST
പാറ്റ്ന: ബിഹാറില്‍ പാലം തകരുന്നത് തുടരുന്നു. ശിവാന് ജില്ലയിലെ പാലമാണ് ഇന്ന് രാവിലെ തകര്‍ന്നത്. ഗന്ധകി നദിക്ക് മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്.
ഡിയോറി ബ്ലോക്കില്‍ നിരവധി ഗ്രാമങ്ങളെ ബന്ധിപ്പിച്ചിരുന്നതാണ് പാലം. ശിവാന് ജില്ലയില്‍ 11 ദിവസിത്തിനിടെ തകരുന്ന രണ്ടാമത്തെ പാലമാണിത്.
പാലം തകര്‍ന്നതിന്റെ കാരണം വ്യക്തമായിട്ടില്ല. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ സംസ്ഥാനത്ത് തകര്‍ന്ന പാലങ്ങളുടെ എണ്ണം ഏഴായി.