മൂന്നാര്‍ ഭൂമി കൈയേറ്റം: ഹര്‍ജികള്‍ ഇന്ന് വീണ്ടും പരിഗണിക്കും
Wednesday, July 3, 2024 12:16 PM IST
കൊച്ചി: മൂന്നാര്‍ മേഖലയിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കൈയേറ്റം ഒഴിപ്പിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്പെഷല്‍ ഓഫീസറായി ജില്ലാ കളക്ടര്‍ക്ക് സമാനമോ അതിലുമുയര്‍ന്ന പദവിയിലോ ഉള്ള ഉദ്യോഗസ്ഥനെ വേണം നിയമിക്കാനെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
തൃശൂര്‍ ആസ്ഥാനമായ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് സംഘടനയടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.