എം. വിൻസെന്റ് എംഎൽഎയ്ക്ക് മർദനം
Wednesday, July 3, 2024 6:41 AM IST
തിരുവനന്തപുരം: കെഎസ്യുവിന്റെ പോലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ എം. വിൻസെന്റ് എംഎൽഎയ്ക്ക് മർദനം. ഉപരോധത്തിനെത്തിയ എംഎൽഎയെ എസ്എഫ്ഐ പ്രവർത്തകർ കൈയേറ്റം ചെയ്യുകയായിരുന്നു. പോലീസിന്റെ മുന്നിൽവച്ചായിരുന്നു ആക്രമണമെന്ന് വിൻസെന്റ് പറഞ്ഞു.
കാര്യവട്ടം കാമ്പസിൽ മർദനത്തിന് ഇരയായ കെഎസ്യു നേതാവ് സാൻജോസിനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്യുവിന്റെ പോലീസ് സ്റ്റേഷൻ ഉപരോധം.പോലീസ് സ്റ്റേഷനു മുന്നിലും കെഎസ്യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
എസ്എഫ്ഐ നേതാവായ അജന്ത് അജയ്യുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം എന്നാണ് ആരോപണം. പുറത്ത് പോയി വന്ന സാഞ്ചോസിനെ ഒരു സംഘം ചേർന്ന് ഹോസ്റ്റലിലെ ഇടി മുറിയിൽ കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.