ഈരാറ്റുപേട്ടയില്‍ വന്‍ കള്ളനോട്ട് വേട്ട
Tuesday, July 2, 2024 8:40 PM IST
ഈരാറ്റുപേട്ട: ഫെഡറല്‍ ബാങ്കിന്റെ സിഡിഎമ്മിലൂടെ അക്കൗണ്ടില്‍ ഇട്ട രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് ഈരാറ്റുപേട്ടയില്‍ പിടിച്ചെടുത്തു. 500 രൂപയുടെ 448 നോട്ടുകളാണ് പിടിച്ചെടുത്തത്.
ബാങ്ക് അധികൃതര്‍ കള്ളനോട്ട് കണ്ടെത്തിയതിന് ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കള്ളനോട്ട് എത്തിച്ചത് ആരാണ് എന്നതടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ പൊലീസ് പുറത്തു വിടുമെന്നാണ് വിവരം.