മിസോറാമിലെ ഐസ്വാളില് മണ്ണിടിച്ചില്‍: മൂന്ന് പേര് മണ്ണിനടിയില്‍പ്പെട്ടു
Tuesday, July 2, 2024 2:21 PM IST
ഐസ്വാള്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ വീട് തകര്‍ന്ന് മിസോറാം തലസ്ഥാനമായ ഐസ്വാളില് മൂന്ന് പേര് മണ്ണിനടയില്‍പ്പെട്ടു. ഒരു കുടുംബത്തിലെ നാല് വയസുകാരി ഉള്‍പ്പെടെയാണ് മണ്ണിനടിയില്‍പ്പെട്ടത്.
ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഐസ്വാളിലെ സുവാംഗ്തുയ് പ്രദേശത്താണ് സംഭവം.
മണ്ണിനടിയില്‍പ്പെട്ടവര്‍ മരിച്ചിരിക്കാമെന്നാണ് തങ്ങളുടെ നിഗമനമെന്നും എന്നാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് വരെ ആ കാര്യം ഉറപ്പിക്കാനാവില്ലെന്നും പോലീസ് അറിയിച്ചു. സമീപപ്രദേശങ്ങളില്‍ നിന്ന് 20 കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.