തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴിതിരിച്ചു വിടും. ആലപ്പുഴ - അമ്പലപ്പുഴ സെക്ഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ വഴിതിരിച്ചു വിടുന്നതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
ഗുരുവായൂരിൽനിന്ന് രാത്രി 11.15ന് പുറപ്പെടുന്ന ഗുരുവായൂർ - ചെന്നൈ എഗ്മോർ പ്രതിദിന എക്സ്പ്രസ് (16128) ജൂലൈ മൂന്ന്, നാല്, എട്ട്, 10, 11, 15 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.
എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ എന്നിവിടങ്ങളിൽ ഈ ട്രെയിനിന് സ്റ്റോപ്പുണ്ടാവില്ല. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും .
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് ജൂലൈ മൂന്ന്, നാല്, എട്ട്, 10, 11, 15 തീയതികളിൽ 20 മിനിറ്റ് വഴിയിൽ പിടിച്ചിടും.
കൊച്ചുവേളിയിൽനിന്ന് രാത്രി 9.25ന് പുറപ്പെടുന്ന കൊച്ചുവേളി - മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ് ജൂലൈ നാല്,ആറ്, 11, 13 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും.
ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും സ്റ്റോപ്പുണ്ടാവില്ല. പകരം കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.