ആൺസുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ യുവതി അറസ്റ്റിൽ
Tuesday, July 2, 2024 12:46 AM IST
പാറ്റ്ന: ബിഹാറിൽ ആൺസുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഡോക്ടറായ യുവതി അറസ്റ്റിൽ. മധുര ബ്ലോക്കിലെ വാർഡ് നമ്പർ 12 ലെ കൗൺസിലറായ യുവാവിനാണ് ദുരനുഭവമുണ്ടായത്.
ഇയാളെ ചികിത്സയ്ക്കായി പാറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ (പിഎംസിഎച്ച്) പ്രവേശിപ്പിച്ചു. സംഭവത്തിൽ 25കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി അക്രമം ചെയ്തത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം ചെയ്യാൻ യുവാവ് സമ്മതിച്ചില്ല. ഇതേതുടർന്നുണ്ടായ പ്രകോപനത്തിലാണ് യുവതി, യുവാവിന്റെ ജനനേന്ദ്രിയും മുറിച്ചുമാറ്റിയത്.
രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന യുവാവിന്റെ നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇയാളെ ആശുപത്രിലെത്തിച്ചത്. യുവതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.