ഉത്തർപ്രദേശിൽ ജലസംഭരണി തകർന്ന് അപകടം; രണ്ടു പേർ മരിച്ചു
Monday, July 1, 2024 12:26 AM IST
ഭോപ്പാൽ: ഉത്തർപ്രദേശിൽ കൂറ്റൻ ജലസംഭരണി തകർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മധുരയിലെ കൃഷ്ണ വിഹാറിലാണ് അപകടം നടന്നത്. കനത്ത മഴയെത്തുടർന്നാണ് ജലസംഭരണി തകർന്നത്.
അപകടത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 240 കിലോ ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്.
കുട്ടികളടക്കം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.