ഇടതുമുന്നണി വിടാന്‍ സിപിഐ തയാറാകണമെന്ന് യുഡിഎഫ്
Sunday, June 30, 2024 8:21 PM IST
തിരുവനനന്തപുരം: സിപിഎമ്മിനെ ബന്ധപ്പെടുത്തിയുള്ള അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്നു വിലപിക്കുന്ന സിപിഐ, ഇടതു മുന്നണി വിട്ടു പുറത്തു വരണമെന്നു യുഡിഎഫ്.
സിപിഎമ്മിന്റെ കണ്ണൂരിലെ അധോലോക കഥകള്‍ പറഞ്ഞു വിലപിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എല്‍ഡിഎഫിന് നേതൃത്വം നല്കാന് സിപിഎമ്മിന് അര്‍ഹതയില്ലെന്ന് തിരിച്ചറിയണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.
സിപിഎമ്മിന്റെ പ്രസക്തി നഷ്ടമായി. സിപിഎം പിരിച്ചു വിടേണ്ട സമയമായി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് വഴിമാറിയുള്ള നേതൃത്വത്തിന്റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്നു ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനം അടിവരയിടുന്നു.
സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ക്കു മറുപടി പറയാനുള്ള ആര്‍ജ്ജവും ധൈര്യവും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടി എം.വി. ഗോവിന്ദനും കാട്ടണമെന്നും ഹസന് പറഞ്ഞു.