ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്ഥിയുണ്ടായേക്കില്ല : ദീപക്ക് ബബാറിയ
Sunday, June 30, 2024 7:23 PM IST
ന്യൂഡല്‍ഹി: ഹരിയാന നിയമസഭയിലേക്ക് ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്ഥിയുണ്ടായേക്കില്ല. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപക്ക് ബബാറിയയാണ് ഈക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് പാര്‍ട്ടി മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ വിജയിച്ചതിന് ശേഷം എംഎല്‍എമാര്‍ തങ്ങളുടെ നേതാവിനെ തെരഞ്ഞെടുക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും ദീപക്ക് വ്യക്തമാക്കി. ഏതായാലും ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യം പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതെസമയം ബിജെപി നിലവിലെ മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിയുടെ നേതൃത്വത്തിലായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് അറിയിച്ചിരുന്നു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സെയ്നി തന്നെ മുഖ്യമന്ത്രിയാകുമെന്നും പ്രഖ്യാപിച്ചിരുന്നു.