ഷാർജയിൽ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം
Sunday, June 30, 2024 7:07 PM IST
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. ഷാര്‍ജയിലെ ജമാല്‍ അബ്ദുൾ നാസിര്‍ സ്ട്രീറ്റിലുള്ള ടവറിലാണ് തീപീടിത്തമുണ്ടായത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒന്നോടെയാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ നിരവധി സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍, ആംബുലന്‍സ്, പോലീസ് എന്നിവ സ്ഥലത്തെത്തി. കെട്ടിടത്തിലുള്ളവരെ ഒഴിപ്പിച്ചു.
താമസക്കാരെ മുഴുവന്‍ കെട്ടിടത്തില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കാനായി. 13 നില കെട്ടിടത്തിന്റെ 11-ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കി.