വ​നി​താ ടെ​സ്റ്റ്: ദ​ക്ഷി​ണാ​ഫ്രി​ക്ക 105 റ​ണ്‍​സ് പി​ന്നി​ല്‍
വ​നി​താ ടെ​സ്റ്റ്: ദ​ക്ഷി​ണാ​ഫ്രി​ക്ക 105 റ​ണ്‍​സ് പി​ന്നി​ല്‍
Sunday, June 30, 2024 6:00 PM IST
ചെ​ന്നൈ: ഇ​ന്ത്യ​ന്‍ വ​നി​ത​ക​ളും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​ത​ക​ളും ത​മ്മി​ല്‍ ന​ട​ക്കു​ന്ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ലെ മൂ​ന്നാം ദി​നം അ​വ​സാ​നി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 232 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്. ഇ​ന്ത്യ​യു​ടെ ഒ​ന്നാം സ്‌​കോ​റി​നെ​ക്കാ​ള്‍ 105 റ​ണ്‍​സ് പി​ന്നി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 266 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫോ​ളോ​ഓ​ണ്‍ ചെ​യ്യേ​ണ്ട​താ​യി വ​ന്നു. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 236 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 30 റ​ണ്‍​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ര്‍​ക്കാ​നാ​യ​ത്. മ​രി​സാ​നെ കാ​പ്പി​നും സു​നെ ലൂ​സി​നും മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്.

എ​ട്ടു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യ സ്‌​നേ​ഹ് റാ​ണ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ര്‍​ത്ത​ത്. ദീ​പ്തി ശ​ര്‍​മ ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 16 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യെ​ങ്കി​ലും പി​ന്നീ​ട് ദ​ക്ഷി​ണാ​ഫ്രി​ക്ക ചെ​റു​ത്തു​നി​ന്നു.

സു​നെ ലൂ​സ് സെ​ഞ്ചു​റി​യും ലോ​റ വോ​ല്‍​വാ​ര്‍​ട് അ​ര്‍​ദ്ധ​സെ​ഞ്ചു​റി​യും നേ​ടി. 109 റ​ണ്‍​സെ​ടു​ത്ത ലൂ​സ് പു​റ​ത്താ​യി. ലോ​റ​യും മ​രി​സാ​നെ​യു​മാ​ണ് ക്രീ​സി​ലു​ള്ള​ത്.
Related News
<