രവീന്ദ്ര ജഡേജ അന്താരാഷ്ട്ര ടി20 യില്‍ നിന്ന് വിരമിച്ചു
Sunday, June 30, 2024 5:30 PM IST
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകിരീടം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ വിരമിക്കുന്ന മൂന്നാമത്തെ താരമായി രവീന്ദ്ര ജഡേജ. അന്താരാഷ്ട്ര ടി20യില്‍ ഇനി കളിക്കില്ലെന്ന് താരം സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.
രാജ്യത്തിനായി തന്റെ കഴിവിന്റെ പരമാവധി നല്‍കിയെന്നും ടി20 ലോകകിരീടം നേടിയത് സ്വപ്ന സാക്ഷാത്കാരമാണെന്നും താരം കുറിച്ചു. അഭിമാനത്തത്തോടെയാണ് അന്താരാഷ്ട്ര ടി20 യില്‍ നിന്ന് വിടവാങ്ങുന്നതെന്നും ജഡേജ കുറിച്ചു. തന്നെ പിന്തുണച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും താരം അറിയിച്ചു.
മറ്റ് ഫോര്‍മാറ്റുകളില്‍ രാജ്യത്തിനായി ഇനിയും കളത്തിലിറങ്ങുമെന്ന് ജഡേജ വ്യക്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി 74 ടി20 മത്സരങ്ങളില്‍ കളിച്ച താരം 515 റണ്‍സാണ് എടുത്തത്. 54 വിക്കറ്റുകളും സ്വന്തമാക്കിയട്ടുണ്ട്.
ലോകകപ്പ് വിജയത്തിന് ശേഷം നായകന് രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോഹ്ലിയും അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ചിരുന്നു.