ആര്യാ നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സ്ഥിതിയിലേക്ക് എത്തിച്ചു; തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
Sunday, June 30, 2024 7:00 AM IST
തിരുവനന്തപുരം: ആര്യാ രാജേന്ദ്രന്റെ പിടിപ്പുകേട് നഗരസഭാ ഭരണം കൈവിട്ടു പോകാനുള്ള സാധ്യതയിലേക്ക് വരെ കാര്യങ്ങളെത്തിച്ചെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം. വിഷയത്തിൽ പാർട്ടി അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റിയിൽ ആവശ്യം ഉയർന്നു.
മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കവും കമ്മിറ്റിയിൽ ചർച്ചചെയ്തു. തർക്കം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി. മേയറും എംഎൽഎയും നടത്തിയത് അപക്വമായ ഇടപെടലാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
ആഭ്യന്തര വകുപ്പിനെതിരെയും നേതാക്കൾ വിമർശനമുയർത്തി. പോലീസിൽ നിയന്ത്രണമില്ലാതായെന്നായിരുന്നു കുറ്റപ്പെടുത്തൽ.