ക​ണ്ണൂ​ര്‍: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് സ​ഖ്യ​ത്തി​ന് ച​രി​ത്ര​വി​ജ​യം. ആ​ദ്യ​മാ​യാ​ണ് എ​സ്എ​ഫ്‌​ഐ​ക്ക് യൂ​ണി​യ​ന്‍ ന​ഷ്ട​മാ​കു​ന്ന​ത്.

പ​തി​മൂ​ന്ന് സീ​റ്റു​ക​ള്‍ യു​ഡി​എ​സ്എ​ഫ് സ​ഖ്യം നേ​ടി​യ​പ്പോ​ള്‍ മൂ​ന്ന് സീ​റ്റു​ക​ളി​ല്‍ എ​സ്എ​ഫ്‌​ഐ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

1993 ല്‍ ​പ​രി​യാ​ര​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​രം​ഭി​ച്ച​തു​മു​ത​ല്‍ എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് കോ​ള​ജ് യൂ​ണി​യ​നി​ലേ​ക്ക് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ജൂ​ണ്‍ 18നാ​ണ് കെ​എ​സ്‌​യു-​എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ യു​ഡി​എ​സ്എ​ഫ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​ത്.