ക​ണ്ണൂ​രി​ൽ​നി​ന്ന് വ​രു​ന്ന വാ​ർ​ത്ത​ക​ൾ ചെ​ങ്കൊ​ടി​ക്ക് അ​പ​മാ​നം: ബി​നോ​യ് വി​ശ്വം
ക​ണ്ണൂ​രി​ൽ​നി​ന്ന് വ​രു​ന്ന വാ​ർ​ത്ത​ക​ൾ ചെ​ങ്കൊ​ടി​ക്ക് അ​പ​മാ​നം: ബി​നോ​യ് വി​ശ്വം
Saturday, June 29, 2024 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ വി​ഷ​യ​ത്തി​ൽ സി​പി​എ​മ്മി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ. ക​ണ്ണൂ​രി​ൽ​നി​ന്ന് വ​രു​ന്ന വാ​ർ​ത്ത​ക​ൾ ചെ​ങ്കൊ​ടി​ക്ക് അ​പ​മാ​ന​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. അ​ധോ​ലോ​ക​ത്തി​ന്‍റെ പി​ൻ​പ​റ്റു​ന്ന​വ​ർ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഒ​റ്റു​കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ണം പൊ​ട്ടി​ക്കു​ന്ന​തി​ന്‍റെ​യും അ​ധോ​ലോ​ക​ത്തി​ന്‍റെ​യും ക​ഥ​ക​ൾ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ട​തി​നേ​റ്റ തി​രി​ച്ച​ടി​യി​ൽ ഇ​ത്ത​ര​ക്കാ​രു​ടെ പ​ങ്ക് ചെ​റു​ത​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ല്‍ നി​ന്നും കേ​ള്‍​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളെ ആ​കെ വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ്. ക​യ്യൂ​രി​ന്‍റെ​യും ക​രി​വ​ള്ളൂ​രി​ന്‍റെ​യും തി​ല്ല​ങ്കേ​രി​യു​ടെ​യും പാ​ര​മ്പ​ര്യ​മു​ള്ള മ​ണ്ണാ​ണ​ത്. അ​വി​ടെ നി​ന്ന് സ്വ​ര്‍​ണം പൊ​ട്ടി​ക്കു​ന്ന​തി​ന്‍റെ​യും അ​ധോ​ലോ​ക അ​ഴി​ഞ്ഞാ​ട്ട​ത്തി​ന്‍റെ​യും ക​ഥ​ക​ള്‍ പു​റ​ത്തു വ​രു​ന്ന​ത് ചെ​ങ്കൊ​ടി​ക്ക് അ​പ​മാ​ന​മാ​ണ്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ര​ക്ഷ​ക വേ​ഷം കെ​ട്ടു​ന്ന​വ​ര്‍ അ​ധോ​ലോ​ക​ത്തി​ന്‍റെ കാ​ര്യ​സ്ഥ​രാ​ണെ​ന്ന അ​റി​വ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ള്‍​ക്ക് പൊ​റു​ക്കാ​വു​ന്ന​ത​ല്ല. പ്ര​സ്ഥാ​ന​ത്തി​നേ​റ്റ തി​രി​ച്ച​ടി​ക​ളി​ല്‍ ഇ​ത്ത​ര​ക്കാ​രു​ടെ പ​ങ്കും ചെ​റു​ത​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷം അ​തി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ള്‍ മ​റ​ന്നു​വോ​യെ​ന്ന് ചി​ന്തി​ക്കാ​ന്‍ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത് ഈ ​കൂ​ട്ട​രാ​ണ്. അ​വ​രി​ല്‍ നി​ന്ന് ബോ​ധ​പൂ​ര്‍​വം അ​ക​ല്‍​ച്ച പാ​ലി​ച്ചു​കൊ​ണ്ടേ ഇ​ട​തു​പ​ക്ഷ​ത്തി​ന് ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്ത് മു​ന്നേ​റാ​ന്‍ ആ​കൂ​വെ​ന്നും ബി​നോ​യ് വി​ശ്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<