ലോകകപ്പ് ഫൈനല്‍: ഇന്ത്യയ്ക്ക് ബാറ്റിംഗ്
Saturday, June 29, 2024 7:40 PM IST
ബാര്‍ബഡോസ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ ആദ്യ ഇലവണില്‍ മാറ്റമില്ല. ഇതോടെ സഞ്ജുവിന് അവസരമില്ലാതായി.
ക്രിക്കറ്റ് ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. സെമിഫൈനലിലെ ടീമിനെ നിലനിർത്തിയാണ് മാർക്രവും സംഘവും ഇറങ്ങുന്നത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, വിരാട് കോഹ്ലി, റിഷഭ് പന്ത്, സുര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ.
ടീം ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, എയ്ഡന്‍ മാര്‍ക്രം, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെന്റിച്ച് ക്ലാസന്, ഡേവിഡ് മില്ലര്‍, മാര്‍കോ ജാന്സന്, കേശവ് മഹാരാജ്, കഗീസോ റബാഡ, ആന്റിച് നോര്‍ക്കിയ, തബ്രായിസ് ഷംസി.