മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി: എഐവൈഎഫ്
Saturday, June 29, 2024 7:02 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് എഐവൈഎഫ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കിയെന്നാണ് എഐവൈഎഫിന്റെ വിമർശനം.
എഐവൈഎഫിന്റെ കുമളിയിലെ സംസ്ഥാന ശില്പശാലയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. നവകേരള സദസിനെതിരയും എഐവൈഎഫിൽ വിമർശനം ഉയർന്നിരുന്നു.
നവകേരള സദസിനിടെ പ്രതിഷേധക്കാരെ പോലീസിനെയും ഗൺമാൻമാരെയും ഉപയോഗിച്ച് ആക്രമിച്ചതിനെയും എഐവൈഎഫ് വിമർശിച്ചു. തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച കാര്യങ്ങൾ പരിശോധിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.