ഫൈനലില്‍ പരാജയപ്പെടുകയാണെങ്കില്‍ രോഹിത് കടലില്‍ ചാടാനും സാധ്യതയുണ്ട്: ഗാംഗുലി
Saturday, June 29, 2024 5:56 PM IST
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെടുന്നത് നായകന് രോഹിത് ശര്‍മയ്ക്ക് താങ്ങാനാകില്ലെന്ന് ബിസിസിഐ മുന്‍ അധ്യക്ഷനും ഇന്ത്യന്‍ നായകനുമായിരുന്ന സൗരവ് ഗാംഗുലി. മത്സരത്തില്‍ പരാജയപ്പെട്ടാല്‍ രോഹിത് ബാര്‍ബഡോസ് കടലില്‍ ചാടാനും സാധ്യതയുണ്ടെന്നും ഗാംഗുലി പറഞ്ഞു.
ഏഴ് മാസത്തിനുള്ളില്‍ രണ്ട് ഫൈനലുകളില്‍ പരാജയപ്പെടുന്നത് ഒരു നായകനും സഹിക്കാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്നും കിരീടം നേടാന്‍ ഏറ്റവും സാധ്യത രോഹിതിന്റെ ടീമിനാണെന്നും മുന്‍ നായകന് പറഞ്ഞു.
എന്നാല്‍ കിരീടം നേടാന്‍ ഭാഗ്യം കൂടി വേണമെന്നും ഗാംഗുലി പറഞ്ഞു. ഏതായാലും ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള നായകനാണ് രോഹിത്. ഐപിഎല്ലില്‍ ചാമ്പ്യന്മാരാകുന്നതും ഏറെ പ്രയാസമുള്ള കാര്യമാണ്. കലാശകളിയിലും നായകന്റെ മികവ് രോഹിത് കാഴ്ച്ചവയ്ക്കും എന്നുതന്നെയാണ് പ്രതീക്ഷ'.-ഗാംഗുലി പറഞ്ഞു.