അരവിന്ദ് കേജരിവാൾ വീണ്ടും ജയിലിലേക്ക്
Saturday, June 29, 2024 5:44 PM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീണ്ടും ജയിലിലേക്ക്. സിബിഐ കസ്റ്റഡിയിൽനിന്നും കേരജിവാളിനെ ഡൽഹി റോസ് അവന്യു കോടതി 14 ദിവസത്തേയ്ക്ക് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
ജൂലൈ 12 വരെ കേജരിവാൾ ജുഡീഷൽ കസ്റ്റഡിയിൽ തുടരും. സിബിഐയുടെ ആവശ്യത്തെ തുടർന്നാണ് കേജരിവാളിനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം കേജരിവാളിനെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു.