ഗ്രേറ്റര്‍ നോയിഡയില്‍ മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു
Saturday, June 29, 2024 7:11 AM IST
ന്യൂഡൽഹി : കനത്ത മഴയ്ക്കിടെ മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം.
നിര്‍മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില് ഇടിഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന് രക്ഷിക്കാനായില്ല.
പരിക്കേറ്റ അഞ്ച് അഞ്ച് കുട്ടികള്‍ ഇപ്പോഴും ചികിത്സയിലാണ്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.