സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
Saturday, June 29, 2024 6:59 AM IST
കൽപ്പറ്റ: സിദ്ധാർഥന്റെ മരണത്തിൽ പൂക്കോട് വെറ്ററിനറി കോളജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. റിപ്പോർട്ട് അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് കൈമാറി.
മുൻ ഡീൻ എം.കെ. നാരായണൻ, മുൻ അസി. വാർഡൻ പ്രഫസർ കാന്തനാഥൻ എന്നിവർക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.
വിഷയത്തിൽ ഡീൻ എം.കെ. നാരായണൻ കൃത്യമായി ഇടപെട്ടില്ല. അസി. വാർഡൻ ഹോസ്റ്റലിൽ ഒന്നും ശ്രദ്ധിച്ചില്ല. വിദ്യാർഥികളുമായി ഒരു ബന്ധവുമില്ലായിരുന്നുവെന്നുമാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
ഇരുവരും നിലവിൽ സസ്പെഷനിലാണ്. വെറ്ററിനറി സർവകലാശാല വിസിയാണ് സിദ്ധാർഥന്റെ മരണവുപമായി ബന്ധപ്പെട്ട് അന്വേഷണ കമ്മീഷനെ നിയമിച്ചത്. മൂന്ന് അംഗ കമ്മീഷനാണ് സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.