ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നു; 11 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു
Saturday, June 29, 2024 5:49 AM IST
ഗാസസിറ്റി : ഇസ്രായേൽ നടത്തിയ ഷെൽ ആക്രമണത്തിൽ 11 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടു.
ഗാസയ്ക്കു സമീപം റഫയിലെ അഭയാർഥി ക്യാന്പുകൾക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് പതിനൊന്നു പേർ മരിച്ചതെന്ന് പലസ്തീൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ 40 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഗാസയുടെ തെക്കൻ പ്രദേശങ്ങളിൽ ആക്രമണം രൂക്ഷമാണെന്നും പലസ്തീൻ അധികൃതർ പറഞ്ഞു.
ഇസ്രായേൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പലസ്തീൻ മുന്നറിയിപ്പ് നൽകി.