ചെ​റു​തോ​ണി: മ​ഴ​യു​ടെ​യും കാ​റ്റി​ന്‍റെ​യും ശ​ക്തി കു​റ​യു​ക​യും അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍​ക്ക്‌ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ലു​ക​ളോ​ടെ വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കാ​വു​ന്ന​താ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.