കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്
Thursday, June 27, 2024 4:45 PM IST
പാലക്കാട്: കാട്ടുപന്നി കുറുകെ ചാടി സ്കൂട്ട൪ യാത്രക്കാരനു പരിക്കേറ്റു. പെരിങ്ങോട് കിളിക്കോട്ട് വിഷ്ണുവിനാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒൻപതിനു വാവന്നൂർ സെന്ററിനു സമീപത്തുവച്ചാണ് സംഭവം. കൊറിയർ സർവീസ് ജോലിയുമായി ബന്ധപ്പെട്ട് പട്ടാമ്പിയിലേക്ക് പോകുമ്പോഴാണ് പന്നി കുറുകെ ചാടിയത്.
ഇരു കാലുകൾക്കും പരിക്കേറ്റ വിഷ്ണുവിനെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.