സുരേഷ് ഗോപിക്ക് പിറന്നാൾ കേക്ക് അയച്ച് പ്രധാനമന്ത്രി
Thursday, June 27, 2024 7:20 AM IST
ന്യൂഡൽഹി: 66ാം പിറന്നാൾ ആഘോഷിക്കുന്ന നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കു പിറന്നാൾ കേക്ക് അയച്ചു പ്രധാനമന്ത്രിയുടെ ഓഫീസ്.
ബുധനാഴ്ച രാവിലെ കേരള ഹൗസിലേക്കാണ് ആശംസകൾ അറിയിച്ച കേക്ക് പ്രധാന മന്ത്രിയുടെ ഓഫീസിൽനിന്ന് എത്തിയത്.
രാവിലെ ലോക്സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം പെട്രോളിയം മന്ത്രാലയത്തിലെത്തിയ സുരേഷ് ഗോപി ജീവനക്കാർ ഒരുക്കിയ ആഘോഷത്തിലും പങ്കെടുത്തു.