സർക്കാരിന്റെ ലഹരിവിരുദ്ധ കാന്പയിൻ തികഞ്ഞ ജനവഞ്ചന: വി.എം. സുധീരൻ
Thursday, June 27, 2024 6:21 AM IST
തിരുവനന്തപുരം: മദ്യവ്യാപനത്തിന്റെ നടത്തിപ്പുകാരായ സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ കാന്പയിൻ തികഞ്ഞ ജനവഞ്ചനയെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ. മാനവരാശിക്കുമേൽ മാരകവിപത്താണ് മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാർഥങ്ങൾ.
ഈ മഹാവിപത്തിന്റെ കെടുതികൾ അതിഗുരുതരമായ നിലയിൽ ജനജീവിതത്തെ ബാധിക്കുന്ന ആപത്കരമായ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതെല്ലാം തിരിച്ചറിയുന്ന ഭരണകൂടങ്ങൾതന്നെ മദ്യത്തിന്റെ വ്യാപനത്തിനായി സർവ ശ്രമങ്ങളും നടത്തുന്നു എന്നത് വിചിത്രമാണ്.
നാടിനെ സർവ നാശത്തിലേക്കു നയിക്കുന്ന മദ്യവ്യാപനത്തിന്റെ നടത്തിപ്പുകാരായ സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്ന ലഹരിവിരുദ്ധ കാന്പയിൻ ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണെന്നും . സുധീരൻ അറിയിച്ചു.