ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി
Wednesday, June 26, 2024 9:35 PM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി.
അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ കാലാവധി സർക്കാർ നീട്ടിയത്. ഇതോടെ 2025 ജൂണ്‍ വരെ അദ്ദേഹത്തിന് തുടരാനാകും. നിലവിലുള്ള സുപ്രീംകോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം.
2023 ജൂലൈ ഒന്നിനാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റത്.