മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചു
Wednesday, June 26, 2024 8:13 PM IST
തിരുവനന്തപുരം: കനത്ത മഴതുടരുന്നതിനാൽ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്ക് രാത്രി യാത്ര നിരോധിച്ചു.
പൊന്മുടി ഇക്കോ ടൂറിസം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചതായി അധികൃതർ അറിയിച്ചു. ഈ കാലവർഷക്കാലത്തെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ശരാശരി 69.6 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയതെന്ന് റവന്യൂമന്ത്രി അറിയിച്ചു.
കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലി മീറ്റർ മഴയും വയനാട്ടിൽ 95.8 മില്ലി മീറ്റർ മഴയും രേഖപ്പെടുത്തി. കോട്ടയത്തെ കിടങ്ങൂരിൽ 199 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. റവന്യൂമന്ത്രി യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.