900 കോടി രൂപ അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ
Wednesday, June 26, 2024 7:12 PM IST
തിരുവനന്തപുരം: ക്ഷേമപെൻഷന്റെ ഒരു ഗഡു വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
900 കോടിയാണ് ക്ഷേമ പെന്ഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്ഷൻ കുടിശിക കൂടി ബാക്കിയുണ്ട്.
ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിൽ പെൻഷൻ എത്തിക്കും.