ന്യൂ​ഡ​ല്‍​ഹി : മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ മ​നീ​ഷ് സി​സോ​ദി​യാ​യ്ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യെ​ന്ന് സി​ബി​ഐ കോ​ട​തി​യി​ൽ.

പു​തി​യ മ​ദ്യ​ന​യം ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ആ​ശ​യ​മാ​യി​രു​ന്നു​വെ​ന്ന് കേ​ജരി​വാ​ള്‍ പ​റ​ഞ്ഞു​വെ​ന്ന് സി​ബി​ഐ ഡ​ല്‍​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​ജ​രി​വാ​ൾ സി​ബി​ഐ​യു​ടെ വാ​ദ​ങ്ങ​ള്‍ ത​ള്ളി.

മ​നീ​ഷ് സി​സോ​ദി​യ​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ല്‍ താ​ന്‍ മൊ​ഴി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് കേജ​രി​വാ​ൾ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സി​ബി​ഐ വൃ​ത്ത​ങ്ങ​ൾ വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മ​ദ്യ​ന​യ​ക്കേ​സി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത് തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന കേ​ജ​രി​വാ​ളി​നെ ചൊ​വ്വാ​ഴ്ച സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത സി​സോ​ദി​യ ഇ​പ്പോ​ഴും ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.