ബം​ഗ​ളൂ​രു : ബൈ​ജൂ​സ് ആ​പ്പ് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ബൈ​ജു ര​വീ​ന്ദ്ര​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ​മ​ന്ത്രാ​ല​യം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ക​ന്പ​നി​യി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം മാ​നേ​ജ്മെ​ന്‍റി​ന്‍റെ പി​ടി​പ്പ് കേ​ടാ​ണെ​ന്നും ക​ണ്ടെ​ത്തി.

ഫ​ണ്ട് ക​ട​ത്ത​ലോ പ​ണം പെ​രു​പ്പി​ച്ച് കാ​ട്ട​ലോ ബൈ​ജൂ​സ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വ​ഴി വി​ട്ട​തോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മി​ല്ലെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യു​ടെ ഫ​ണ്ട് കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​തി​രു​ന്ന​താ​ണ് ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

സാ​മ്പ​ത്തി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ബ്ലൂം​ബ​ർ​ഗാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്ത് വി​ട്ട​ത്. ഒ​രു വ​ർ​ഷം നീ​ണ്ട അ​ന്വേ​ഷ​ണ​മാ​ണ് കോ​ർ​പ്പ​റേ​റ്റ് കാ​ര്യ​മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത്. ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ടു​ക​ളും പ​ർ​ച്ചേ​സു​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും കേ​ന്ദ്ര​സം​ഘം പ​രി​ശോ​ധി​ച്ചു.