കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി
Wednesday, June 26, 2024 3:56 PM IST
തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി. റെഡിമിക്സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്.
പൊട്ടിത്തെറിച്ച യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിലേക്ക് തെറിച്ചു വീണു. സമീപത്തെ വീടിന്റെ ജനലിലേക്കാണ് യന്ത്രഭാഗം തെറിച്ചുവീണത്. പ്രദേശവാസികൾ സ്ഥലത്ത് പ്രതിഷേധം നടത്തുകയാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല.