ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ; ഭീകരൻ കൊല്ലപ്പെട്ടു
Wednesday, June 26, 2024 2:52 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു. ദോഡ ജില്ലയിലെ ഗണ്ഡോ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ രണ്ട് ഭീകരരുമായി സുരക്ഷാസേന വെടിവയ്പ്പ് തുടരുകയാണ്.
മേഖലയിൽ അടുത്തിടെ പോലീസുകാർക്കും സൈനികർക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ഈ ഭീകരർക്ക് പങ്കുണ്ടെന്ന് കരുതുന്നതായി ജമ്മു കാഷ്മീർ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
മൂന്ന് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മേഖലയിൽ തെരച്ചിൽ നടന്നത്.