ക​ണ്ണൂ​ര്‍: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ മ​നു തോ​മ​സി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പി.ജ​യ​രാ​ജ​ന്‍. പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ത​ന്നെയും ജ​ന​മ​ധ്യ​ത്തി​ല്‍ താ​റ​ടി​ച്ചു കാ​ണി​ക്കാ​നാ​ണ് മ​നു തോ​മ​സി​ന്‍റെ ശ്ര​മം. ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജ​യ​രാ​ജ​ന്‍ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

പാ​ർ​ട്ടി​യി​ലെ ആ​രെ​യെ​ങ്കി​ലും ല​ക്ഷ്യംവ​ച്ച് തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചാ​ൽ കൂ​ട്ടു​നി​ൽ​ക്കാ​നാ​വി​ല്ല. സി​പി‌​എ​മ്മി​നെ ക​രി​വാ​രി തേ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ 15 മാ​സ​മാ​യി യാ​തൊ​രു രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്താ​തെ വീ​ട്ടി​ലി​രു​ന്ന ആ​ളാ​ണ് മ​നു തോ​മ​സ്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പോ​ലും പാ​ര്‍​ട്ടി​ക്കു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​യാ​ളാ​ണ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് ക്വട്ടേ​ഷ​ന്‍ സം​ഘ​ത്തി​നെ​തി​രെ പോ​രാ​ടു​ക​യാ​യി​രു​ന്നു എ​ന്ന അ​വ​കാ​ശ​വാ​ദം മ​നു തോ​മ​സ് ഉ​ന്ന​യി​ക്കു​ന്ന​ത് ആ​രെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്നും ജയരാജൻ ചോദിച്ചു.

അ​നു​ഭാ​വി​ക​ളു​ടെ പ​രാ​തി​ക​ൾ പോ​ലും അ​ന്വേ​ഷി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ന്ന പാ​ര​മ്പ​ര്യ​മാ​ണ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പാ​ർ​ട്ടി​ക്കു​ള്ള​ത്. ജി​ല്ലാ ക​മ്മ​റ്റി അം​ഗ​ത്തി​ന്‍റെ പ​രാ​തി എ​ത്ര മാ​ത്രം ഗൗ​ര​വ​മാ​യാ​ണ് പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ടാ​വു​ക എ​ന്ന​ത് അ​നു​മാ​നി​ക്കാ​വു​ന്ന കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് മ​നു തോ​മ​സാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തി​രു​ത്തേ​ണ്ട​തെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഒ​രാ​ളെ ഉ​പ​യോ​ഗി​ച്ച് പാ​ര്‍​ട്ടി​ക്കെ​തി​രെ എ​ന്തെ​ല്ലാം പ​റ​യി​ക്കാ​ന്‍ പ​റ്റും എ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ വി​മ​ർ​ശി​ച്ചു. പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്തു​പോ​യ ആ​ള്‍​ക്ക് അ​നീ​തി​ക്കെ​തി​രാ​യ പോ​രാ​ളി പ​രി​വേ​ഷം ന​ല്‍​കു​ന്നെന്നും ജയരാജൻ വി​മ​ർ​ശനം ഉന്നയിച്ചു.