ഏലപ്പാറയില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു
Wednesday, June 26, 2024 10:41 AM IST
ഇടുക്കി: ഏലപ്പാറ ബോണാമിയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണിട്ടുണ്ട്. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം.
ബോണാമി സ്വദേശി സുബ്ബയ്യയുടെ വീടാണ് തകര്‍ന്നത്. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.