ജല നിരപ്പ് ഉയരുന്നു; ഡാമുകളിൽ മുന്നറിയിപ്പ്
Wednesday, June 26, 2024 10:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് രണ്ട് മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഡാം തുറക്കും.
തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ ജലാശയ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇടുക്കിയിലെ കല്ലാർക്കുട്ടി, മലങ്കര ഡാമുകൾ തുറന്നു. മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്.