പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
Wednesday, June 26, 2024 6:43 AM IST
പാലക്കാട്: മെഡിക്കൽ കോളജിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളജിലാണ് സംഭവം. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ വിഷ്ണുവിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം.