മദ്യലഹിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവതിയും രണ്ട് കുട്ടികളും കൊല്ലപ്പെട്ടു
Wednesday, June 26, 2024 1:42 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മദ്യലഹരിയിൽ സർക്കാർ ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് യുവതിയും രണ്ട് മരുമക്കളും കൊല്ലപ്പെട്ടു. തെഹ്രിയിലെ ബൗരാരി മേഖലയിലാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ജഖ്നിധറിന്റെ അസിസ്റ്റന്റ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്. റീന നേഗി (36) മരുമക്കളായ അൻവിത (ഏഴ്), അഗ്രിമ (10) എന്നിവരാണ് കൊല്ലപ്പെട്ടത്.
അപകടമുണ്ടാക്കിയയാളെ പോലീസ് പ്രതിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ ഇയാൾ മദ്യപിച്ചെന്ന് സ്ഥിരീകരിച്ചതായി ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. അമിത് റായ് പറഞ്ഞു.