ചെന്നൈ വിമാനത്താവളത്തിൽ സ്വർണക്കടത്ത്; 10 യാത്രക്കാർ അറസ്റ്റിൽ
Wednesday, June 26, 2024 12:24 AM IST
ചെന്നൈ: തമിഴ്നാട്ടിൽ വിമാനത്താവളത്തിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച 10 യാത്രക്കാർ അറസ്റ്റിൽ. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.
ഇവരിൽ നിന്നും 7.58 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം സ്വർണം കണ്ടെടുത്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന് ലഭിച്ച (ഡിആർഐ) വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 24 ന് ദുബായിൽ നിന്നും അബുദാബിയിൽ നിന്നും എത്തിയ 10 യാത്രക്കാരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ബാഗിൽ നിന്നും വസ്ത്രത്തിന് അടിയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു സ്വർണം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.