ഡോ​ര്‍​ട്ട്മു​ണ്‍​ഡ്: യൂ​റോ​ക​പ്പി​ൽ നെ​ത​ര്‍​ല​ന്‍​ഡി​നെ (3-2) ത​ക​ർ​ത്ത് ഓ​സ്ട്രി​യ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ക​ട​ന്നു. ക​ളി ആ​രം​ഭി​ച്ച് ആ​റാം മി​നി​റ്റി​ൽ സെ​ൽ​ഫ് ഗോ​ളി​ലൂ​ടെ ഓ​സ്ട്രി​യ ലീ​ഡ് എ​ടു​ത്ത​ത്. മ​ല​ൻ ആ​യി​രു​ന്നു സെ​ൽ​ഫ് ഗോ​ൾ അ​ടി​ച്ച​ത്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഗാ​ക്പോ​യു​ടെ നെ​ത​ർ​ല​ൻ​ഡ് ഒ​പ്പ​മെ​ത്തി. 59-ാം മി​നി​റ്റി​ൽ റൊ​മാ​നോ ഷ്മി​ഡി​ലൂ​ടെ വീ​ണ്ടും ഓ​സ്ട്രി​യ മു​ന്നി​ലെ​ത്തി. 75-ാം മി​നി​റ്റി​ൽ ഡി​പാ​യ് ഗോ​ൾ നേ​ടി​യ​തോ​ടെ വീ​ണ്ടും ഇ​രു​ടീ​മു​ക​ളും സ​മ​നി​ല​യി​ലെ​ത്തി.

80 -ാം മി​നി​റ്റി​ൽ സ​ബി​റ്റ്സ​റി​ലൂ​ടെ ഓ​സ്ട്രി​യ മു​ന്നി​ലെ​ത്തി. പി​ന്നീ​ട് പ്ര​തി​രോ​ധി​ച്ച് ക​ളി​ച്ച ഓ​സ്ട്രി​യ നെ​ത​ര്‍​ല​ന്‍​ഡി​ന് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​തെ ക​ളി അ​വ​സാ​നി​പ്പി​ച്ചു.