സ്പീക്കർ തെരഞ്ഞെടുപ്പ് : വൈഎസ്ആർ കോൺഗ്രസ് ബിജെപിയെ പിന്തുണയ്ക്കും
Tuesday, June 25, 2024 11:41 PM IST
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് ബിജെപി സ്ഥാനാർഥി ഓം ബിർളയെ പിന്തുണയ്ക്കും. നാല് എംപിമാരാണ് വൈഎസ്ആർസിപിക്കുള്ളത്.
എന്‍ഡിഎ സ്ഥാനാര്‍ഥി ഓം ബിര്‍ളയും ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷും തമ്മിലാണ് മത്സരം. മുഖ്യ പ്രതിപക്ഷകക്ഷിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെന്നതാണ് ലോക്സഭയില്‍ കീഴ്വഴക്കമെങ്കിലും കഴിഞ്ഞ രണ്ടുതവണയും ഇത് നിഷേധിക്കപ്പെട്ടിരുന്നു.
വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണകൂടി ലഭിച്ചതോടെ 297 വോട്ടുകൾ നേടി ഓം ബിർള വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.