"ജയ് പലസ്തീന്' വിളിച്ച് സത്യപ്രതിജ്ഞ ; ഒവൈസിക്കെതിരെ പരാതി
Tuesday, June 25, 2024 7:15 PM IST
ന്യൂഡൽഹി: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി സത്യപ്രതിജ്ഞയ്ക്കിടെ പലസ്തീന് ജയ് വിളിച്ച സംഭവത്തിൽ പരാതിയുമായി ബിജെപി. ജയ് ഭീം, ജയ് മീം, ജയ് തെലങ്കാന, ജയ് പലസ്തീൻ' എന്ന് പറഞ്ഞായിരുന്നു ഒവൈസി സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്.
ജയ് പലസ്തീന് മുദ്രാവാക്യം വിളിച്ചത് തികച്ചും തെറ്റും ഭരണഘടനാ വിരുദ്ധവുമാണെന്ന് കേന്ദ്രമന്ത്രി ജെ. കിഷന് റെഡ്ഡി പറഞ്ഞു. സംഭവത്തിൽ ബിജെപി എംപി ശോഭാ കരന്തലജെ പരാതിയുമായി രംഗത്തെത്തി.
എന്നാല്‍ തന്റെ വാക്കുകള്‍ ഭരണഘടന ലംഘിക്കപ്പെടുന്നതല്ല എന്ന് വ്യക്തമാക്കി ഉവൈസി രംഗത്തെത്തി. സത്യപ്രതിജ്ഞയ്ക്കിടെ നിരവധി പേർ പലകാര്യങ്ങളും പറയുന്നുണ്ടെന്ന് ഒവൈസി പറഞ്ഞു.