തൃശൂരിൽ റോഡിൽ തളംകെട്ടി രക്തം; പോലീസ് അന്വേഷണം തുടങ്ങി
Tuesday, June 25, 2024 7:02 PM IST
തൃശൂർ: നടുറോഡിൽ രക്തം തളംകെട്ടിയും പരന്നും കിടക്കുന്നതു കണ്ടു ഭയപ്പാടോടെയും ആശങ്കയോടെയും നാട്ടുകാർ. പുന്നയൂർക്കുളം ചമ്മന്നൂർ വടക്കേകുന്നത്ത് റോഡിലാണു രക്തം തളംകെട്ടി കിടക്കുന്നതായി കണ്ടത്.
ഇന്നു പുലർച്ചെ നടക്കാനിറങ്ങിയവരാണ് രക്തം കണ്ടത്. വിവരമറിയച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. സമീപത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല.
രക്തസാന്പിളുകൾ പോലീസ് പരിശോധനക്കെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.