പ്രതിപക്ഷം ഉപാധിവെച്ചത് ശരിയായ നടപടിയല്ല: കേന്ദ്രമന്ത്രി രാം മോഹന്‍ നായിഡു
Tuesday, June 25, 2024 1:53 PM IST
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷം ഉപാധിവെച്ചത് ശരിയായില്ലെന്ന് ടിഡിപി നേതാവും കേന്ദ്രമന്ത്രിയുമായ രാം മോഹന്‍ നായിഡു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന പ്രതിക്ഷത്തിന്റെ ആവശ്യത്തോട് യോജിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സ്പീക്കറെ തെരഞ്ഞെടുക്കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ള നേതാക്കള്‍ സമവായത്തിനായി ശ്രമിച്ചുവെന്നും എന്നാല്‍ പ്രതിപക്ഷം വിയോജിക്കുകയാണ് ചെയ്തതെന്നും രാം മോഹന്‍ പറഞ്ഞു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഉപാധിവെക്കുന്ന കീഴ്വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി വിജയിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്‍ഡിഎയിലെ സഖ്യകക്ഷികളെല്ലാം ഒറ്റക്കെട്ടാണെന്നും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നല്ല മാര്‍ജിനില്‍ വിജയിക്കുമെന്നും രാം മോഹന്‍ പറഞ്ഞു.