തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​ക്കോ​യു​ടെ 50-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ഓ​ഫ​റും വി​ല​ക്കു​റ​വും ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 50 ജ​ന​പ്രി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കാ​ണ് ഓ​ഫ​റു​ണ്ടാ​വു​ക. സ​പ്ലൈ​ക്കോ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ അ​ടു​ത്ത 50 ദി​വ​സ​ത്തേ​ക്കാ​ണ് ഈ ​ഓ​ഫ​ര്‍ ല​ഭി​ക്കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ള്‍​ക്ക് സാ​ധാ​ര​ണ ന​ല്‍​കു​ന്ന ഡി​സ്‌​ക്കൗ​ണ്ടി​ന് പു​റ​മേ 10 ശ​ത​മാ​നം അ​ധി​ക വി​ല​ക്കു​റ​വ് ന​ല്‍​കു​ന്ന പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ല്‍ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് വി​ല​ക്കു​റ​വു​ണ്ടാവു​ക.

ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ഏ​റ്റ​വും വി​ല​കു​റ​ച്ച് കി​ട്ടു​ന്ന​ത് എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ചാ​ല്‍ മ​ല​യാ​ളി​ക്ക് ഒ​റ്റ ഉ​ത്ത​ര​മേ ഉ​ള്ളു. അ​ത് സ​പ്ലൈ​ക്കോ ആ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​ബ​രി ബ്രാ​ന്‍​ഡി​ല്‍ നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​പ്ലൈ​ക്കോ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​ക്കു​ന്നു​ണ്ട്.

ശ​ബ​രി കേ​ര​ള​ത്തി​ന്‍റെ പ്രി​യ​പ്പെ​ട്ട ബ്രാ​ന്‍​ഡാ​യി മാ​റി​യ​ത് സ​പ്ലൈ​ക്കോ​യു​ടെ വി​ശ്വാ​സ്യ​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.